Saturday 20 July 2013

ഇരുമ്പ് തുരുമ്പിക്കുന്നത് എന്തുകൊണ്ട്?

ഇരുമ്പ് സാമഗ്രികൾ തുറന്ന സ്ഥലത്തിട്ടിരുന്നാൽ ദിവസങ്ങൾക്കകം അവ തുരുമ്പ് പിടിക്കുന്നത്‌ കാണാം. ജലവും വായുവും ആണ് ഇതിനു കാരണമാകുന്നത്. ഇരുമ്പ് oxygen -നുമായി  പ്രതി പ്രവർത്തിക്കുമ്പോൾ iron oxide ഉണ്ടാകുന്നു. ഈ iron oxide നെയാണ് നാം തുരുമ്പ് എന്ന് പറയുന്നത്.

ഇത് പല തരത്തിൽ  ഉണ്ട്. oxide-ടിന്റെയോ  sulphide-ന്റെയോ   carbonate-ടിന്റെയോ  ഒരു പാട ലോഹത്തിന്റെ മുകളിൽ ഉണ്ടാകുന്നതാണ് അവയിൽ ഒന്ന്. oxide ഉണ്ടാക്കാൻ ഉപയൊഗിക്കപ്പെട്ട ലോഹത്തിന്റെ പുറം വ്യാപ്തവും ഉണ്ടായ oxide പാടയുടെ പുറം വ്യാപ്തവും തുല്യം ആണെങ്കിൽ തുടർന്ന് പാടയുണ്ടാവുകയില്ല. ലോഹം സംരക്ഷിക്കപ്പെടും. വെറും ഇരുമ്പിന്റെ കാര്യത്തിൽ  ഈ സംരക്ഷണം ലഭ്യമല്ല. 

ലോഹത്തിൽ അതിസൂക്ഷ്മമായ current cell പ്രവർത്തനം ആരംഭികുന്നതാണ് തുരുമ്പിക്കലിന്റെ മറ്റൊരു ഫലം. ഇരുമ്പും carbon-ഉം ചേർന്നാൽ ലവണജലത്തിന്റെ സാന്നിധ്യത്തിൽ ഒരു current cell രൂപം എടുക്കാം. വാഹനങ്ങളുടെ അടിവശം തുരുമ്പിക്കുന്നതിനുള്ള മുഖ്യകാരണം ഇതാണ്. ചായം തേയ്ക്കുന്നത് വഴി ഇരുമ്പിനെ ഈർപ്പമുള്ള വായുസമ്പർക്കത്തിൽ നിന്നും ഒഴിവാക്കി തുരുമ്പിക്കുന്നത് തടയാം. 

ഇരുമ്പ് തുരുമ്പ് പിടിക്കാത്തതാക്കി മാറ്റാനുള്ള വിദ്യകൾ പുരാതന ഭാരതത്തിൽ നിലവിലുണ്ടായിരുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഡൽഹി-യിലെ Qutab minar-ന്  അടുത്തായി കാണുന്ന  ഇരുമ്പ് കൊണ്ടുണ്ടാക്കിയ സ്തംഭം. ഇത് ഒരിക്കലും തുരുമ്പിക്കയില്ല. 

തുരുമ്പ് പിടിക്കാത്ത ഇരുമ്പ് ഉത്പാദിപ്പിക്കുന്നതിനുള്ള അനേകം ആധുനിക മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. ഇരുമ്പിനോടൊപ്പം nickel-ഉം chromium-വും ചേർത്താണ്  നമുക്ക് സുപരിചിതമായ stainless steel പാത്രങ്ങളും മറ്റും ഉണ്ടാക്കുന്നത്.